പീരുമേട് ആർആർടി ഓഫീസിന് മുന്നിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം
പള്ളിക്കുന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനയെ ഉൾക്കാട്ടിലേക്ക് കയറ്റുന്നതിനായി സമയബന്ധിത നടപടി സ്വീകരിക്കാത്ത വനം വകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പീരുമേട് ആർആർടി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം നിക്സൺ ജോർജ്, പീരുമേട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.





