നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റിൽ വിജയ സാധ്യതയെന്ന് കോൺഗ്രസ്

മലപ്പുറത്തും പത്തനംതിട്ടയിലും മുഴുവൻ സീറ്റുകൾ നേടുമെന്ന് വിലയിരുത്തൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റിൽ വിജയ സാധ്യതയെന്ന് കോൺഗ്രസ്

വയനാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റുകളിൽ വിജയസാധ്യതയുണ്ടെന്ന വിലയിരുത്തലുമായി കോൺഗ്രസിന്റെ ബത്തേരി ക്യാമ്പ്.

മലപ്പുറത്തും പത്തനംതിട്ടയിലും മുഴുവൻ സീറ്റുകളും നേടാനാകുമെന്ന ആത്മവിശ്വാസമാണ് നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകന യോഗത്തിൽ ഉയർന്നത്.

Slide 1
Slide 2
Slide 3
Slide 4

കോൺഗ്രസ് ക്യാമ്പിലെ നിലവിലെ കണക്കുകൾ പ്രകാരം ജില്ലകളിലെ വിജയ പ്രതീക്ഷ ഇപ്രകാരമാണ്:

Slide 1
Slide 2
Slide 3
Slide 4

കാസർകോട്: 3

കണ്ണൂർ: 4

കോഴിക്കോട്:  8

വയനാട്:  3

മലപ്പുറം:  16

പാലക്കാട്:  5

തൃശ്ശൂർ:  6

എറണാകുളം:  12

ഇടുക്കി:  4

ആലപ്പുഴ:  4

കോട്ടയം:  5

പത്തനംതിട്ട:  5

കൊല്ലം:  6

തിരുവനന്തപുരം:  4

‘മിഷൻ 2026’ന്റെ ഭാഗമായി വയനാട്ടിൽ നടക്കുന്ന കോൺഗ്രസിന്റെ ദ്വിദിന ക്യാമ്പ് തുടരുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാർഥി നിർണയവുമാണ് പ്രധാന ചർച്ചാവിഷയങ്ങൾ. ലീഡേഴ്സ് സമ്മിറ്റിൽ വിവിധ നേതാക്കൾ നിലപാട് വ്യക്തമാക്കി.

മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളെ പിണക്കാതെ മുന്നോട്ട് പോകണമെന്ന് കെ. മുരളീധരൻ ആവശ്യപ്പെട്ടു. സാമുദായിക സംഘടനകളെ പൂർണമായി വിശ്വാസത്തിൽ എടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ തുറന്നുപറയണമെന്ന് ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ അമിത ആത്മവിശ്വാസം ഒഴിവാക്കണമെന്ന് ദീപാ ദാസ് മുൻഷി മുന്നറിയിപ്പ് നൽകി