തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളജ് എൻഎസ്എസ് പാലിയേറ്റീവ് കെയർ പ്രവർത്തനം ആരംഭിച്ചു

തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളജ് എൻഎസ്എസ് പാലിയേറ്റീവ് കെയർ പ്രവർത്തനം ആരംഭിച്ചു

തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളജിലെ നാഷണൽ സർവീസ് സ്കീമിന്റെ (എൻഎസ്എസ്) ആഭിമുഖ്യത്തിൽ തുരുത്തിക്കാട് പ്രദേശത്ത് പാലിയേറ്റീവ് കെയർ പ്രവർത്തനം ആരംഭിച്ചു. പ്രദേശത്തെ നിർധനരായ കിടപ്പ് രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഉദ്ഘാടനമായി കോളജിന് സമീപവാസിയായ ഒരു കിടപ്പ് രോഗിക്ക് ഒരുമാസത്തേക്കാവശ്യമായ ഡയപ്പറുകൾ വിതരണം ചെയ്തു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു നൈനാൻ മരുതുക്കുന്നേൽ പരിപാടിക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4

എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഐൻസ്റ്റീൻ എഡ്വേർഡ്, ഡോ. ഗീതാ ലക്ഷ്മി, വോളൻ്റിയർ സെക്രട്ടറിമാരായ ആദിത്യൻ ശ്യാം, വിദ്യ, അക്ഷയ് കൃഷ്ണ എന്നിവരും എൻഎസ്എസ് വോളൻ്റിയർമാരും പരിപാടിയിൽ പങ്കെടുത്തു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും വിപുലീകരിക്കുമെന്ന് എൻഎസ്എസ് നേതൃത്വം അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4