ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്

സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും സർവകലാശാല–കോളേജ് വിദ്യാർത്ഥികൾക്കുമായി പ്രത്യേക വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്

ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്

കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന വിജ്ഞാന യാത്ര – ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ആരംഭിക്കുന്നു. സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും സർവകലാശാല–കോളേജ് വിദ്യാർത്ഥികൾക്കുമായി പ്രത്യേക വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്.

Slide 1
Slide 2
Slide 3
Slide 4

വിജയികൾക്ക് മെമന്റോയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും.

Slide 1
Slide 2
Slide 3
Slide 4

സ്കൂൾ വിഭാഗത്തിൽ മത്സരം സ്കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലായി സംഘടിപ്പിക്കും. സ്കൂൾ തലത്തിൽ വ്യക്തിഗത മത്സരമായിരിക്കും; വിദ്യാഭ്യാസ ജില്ല മുതൽ ടീം അടിസ്ഥാനത്തിലാകും മത്സരം. സംസ്ഥാനതല ഗ്രാൻഡ് ഫിനാലെയിൽ അന്തിമ വിജയിയെ കണ്ടെത്തും.

കോളേജ് വിഭാഗത്തിൽ കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിലായാണ് മത്സരം. കോളേജ് തലത്തിൽ വ്യക്തിഗതമായും പിന്നീട് ടീമായും മത്സരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. സംസ്ഥാനതല ഗ്രാൻഡ് ഫിനാലെയിലൂടെയാണ് അന്തിമ വിജയിയെ തിരഞ്ഞെടുക്കുന്നത്.

ജനുവരി 12 മുതൽ ക്വിസ് മത്സരങ്ങൾ ആരംഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും. ജില്ലാതല വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ജില്ലാ തലത്തിൽ നിന്ന് കാണികൾക്കും ശരിയുത്തരങ്ങൾക്ക് സമ്മാനം ലഭിക്കുന്ന ജനകീയ മത്സരമായാണ് ക്വിസ് സംഘടിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4