പ്രവാസികൾക്ക് ആശ്വാസം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാട്ടിലെത്തേണ്ടതില്ല

പ്രവാസികൾക്ക് ആശ്വാസം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാട്ടിലെത്തേണ്ടതില്ല

പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ബന്ധപ്പെട്ട വെരിഫിക്കേഷൻ നടപടികൾക്കും ഇനി നാട്ടിലേക്ക് എത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ കെൽക്കർ അറിയിച്ചു.

പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ ചർച്ചയിലാണ് നിർണായക തീരുമാനം അറിയിച്ചത്. എറോനെറ്റ് പോർട്ടലിൽ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ ഉപയോഗിച്ച് ആവശ്യമായ രേഖകൾ സമർപ്പിച്ച് വെരിഫിക്കേഷൻ നടപടികൾ ലളിതമായി പൂർത്തിയാക്കാനാകും.

Slide 1
Slide 2
Slide 3
Slide 4

പ്രവാസികൾ അപേക്ഷയ്ക്കായി ഉപയോഗിക്കുന്ന ഫോം 6-എയിൽ നേരിടുന്ന സാങ്കേതിക തടസങ്ങൾ അടിയന്തരമായി പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രവാസികളുടെ വോട്ടവകാശം ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും സമാനമായ ആശയവിനിമയങ്ങൾ തുടരുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4