കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ ‘എക്സൽസിയോ 2026’ ജനുവരി 16 ന്
സ്കൂളിന്റെ വാർഷികാഘോഷവും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ജനുവരി 16 വെള്ളിയാഴ്ച നടക്കും
കട്ടപ്പന ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷവും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ജനുവരി 16 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് നടക്കും. ‘എക്സൽസിയോ 2026’ എന്ന പേരിലാണ് വാർഷികാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡണ്ട് ഷിയാസ് കെ.എസ്. അധ്യക്ഷത വഹിക്കും.
ചടങ്ങിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കലാപരിപാടികൾ സിനിമാതാരം നൗഫൽ സത്താർ ഉദ്ഘാടനം ചെയ്യും. കലാ-കായിക മത്സരങ്ങളിലെ വിജയികളെയും പരിപാടിയിൽ അനുമോദിക്കും.
ഹെഡ്മിസ്ട്രസ് സിന്ദു പി.ഡി. റിപ്പോർട്ട് അവതരിപ്പിക്കും. നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനോജ് മുരളി, നഗരസഭ കൗൺസിലർമാരായ അഡ്വ. കെ.ജെ. ബെന്നി, ഐബി മോൾ രാജൻ, ടി.ജി. എം. രാജു, ബീനാ ടോമി, പ്രിൻസിപ്പൽ മിനി ഐസക്ക്, സുനിത ശശീന്ദ്രൻ, ബിൻസി ഷിനോജ്, രഞ്ജിനി സജീവ്, സോബി ബേബി തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.





