കല്ലാനിക്കല്‍ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൽ 60-ാം വാർഷികവും അദ്ധ്യാപക-രക്ഷകർത്തൃദിനവും ആഘോഷിച്ചു

കല്ലാനിക്കല്‍ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൽ 60-ാം വാർഷികവും അദ്ധ്യാപക-രക്ഷകർത്തൃദിനവും ആഘോഷിച്ചു

കല്ലാനിക്കല്‍ സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ 60-ാമത് വാർഷികാഘോഷവും അദ്ധ്യാപക-രക്ഷകർത്തൃദിനാഘോഷവും വിവിധ പരിപാടികളോടെ നടന്നു. സ്‌കൂൾ മാനേജർ ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കമിട്ടു. തൊടുപുഴ ഡിവൈ.എസ്.പി പി. കെ. സാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവാർഡുകളും എൻഡോവ്‌മെന്റുകളും ചടങ്ങിൽ വിതരണം ചെയ്തു.

സ്‌കൂൾ മാനേജർ ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷൈനി തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കോതമംഗലം രൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ സെക്രട്ടറി ഫാ. മാത്യു മുണ്ടക്കൽ, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീർ, വാർഡ് മെമ്പർ അനീഷ് ബാലൻ, സെന്റ് ജോർജ്ജസ് യു.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ലിന്റോ ജോർജ്ജ്, പി.ടി.എ പ്രസിഡന്റ് സിബി ജോർജ്ജ്, എം.പി.ടി.എ പ്രസിഡന്റ് ബിൻസി മാർട്ടിൻ, അധ്യാപക പ്രതിനിധി റെൻസി ജോൺസൺ, വിദ്യാർത്ഥി പ്രതിനിധികളായ ജെസ്വിൻ ജിജോ, വി. ആതിര എന്നിവർ പ്രസംഗിച്ചു.

ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ഡോ. സാജൻ മാത്യു സ്വാഗതം ആശംസിക്കുകയും സീനിയർ അസിസ്റ്റന്റ് വിവീഷ് വി. റോൾഡന്റ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് ‘ജോർജ്ജീയൻ ഫീയസ്റ്റ’ എന്ന പേരിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.