NIOS പ്ലസ് ടു പരീക്ഷ: ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് ജോബിത ജോസഫിന്

ജീവിതസമരങ്ങളുടെ നടുവിൽ നിന്നുയർന്ന അപൂർവ വിജയം.

NIOS പ്ലസ് ടു പരീക്ഷ: ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് ജോബിത ജോസഫിന്

കേന്ദ്ര സർക്കാരിന്റെ (NIOS Board – Govt. of India) നേതൃത്വത്തിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി കട്ടപ്പന മാസ്റ്റേഴ്സ് അക്കാദമിയിൽ പഠിച്ച ജോബിതാ ജോസഫ്.

Slide 1
Slide 2
Slide 3
Slide 4

വീട്ടമ്മയും ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളിയുമായ ജോബിതാ ജോസഫ്, ജീവിതത്തിലെ അനവധി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് മൂന്ന് മക്കളെ വളർത്തിയും പഠിപ്പിച്ചും കൊണ്ടിരിക്കെയാണ് വീണ്ടും പഠനത്തിലേക്ക് മടങ്ങിയെത്തിയത്.

അത്യന്തം പരിശ്രമത്തോടെയും ആത്മവിശ്വാസത്തോടെയും പഠനം പൂർത്തിയാക്കി ജില്ലാതലത്തിൽ തന്നെ ഉയർന്ന വിജയം നേടാനായതോടെ, പഠനം പാതിവഴിയിൽ നിർത്തേണ്ടി വന്ന അനേകം വീട്ടമ്മമാർക്കും സാധാരണ വിദ്യാർത്ഥികൾക്കും ജോബിതയുടെ നേട്ടം വലിയ പ്രചോദനമായി മാറുന്നു.