വി.എസ്. അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി. തോമസിനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ
77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനകരമായ നേട്ടം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.
അതേസമയം, ചലച്ചിത്രരംഗത്ത് ദീർഘകാലമായി നൽകിയ അസാമാന്യ സംഭാവനകൾ മുൻനിർത്തി മെഗാസ്റ്റാർ മമ്മൂട്ടിക്കും, സാമൂഹിക-മത രംഗങ്ങളിലെ സേവനങ്ങൾ പരിഗണിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരം ലഭിച്ചു.
വിവിധ മേഖലകളിൽ രാജ്യത്തിന് നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ അംഗീകരിച്ചാണ് കേരളത്തിൽ നിന്നുള്ള ഈ പ്രമുഖരെ രാജ്യം ആദരിക്കുന്നത്.






