പൈങ്കുളം സെന്റ് റീത്താസ് ഹൈസ്കൂളിന്റെ 84-മത് വാർഷികം ആഘോഷിച്ചു
തൊടുപുഴ പൈങ്കുളം സെന്റ് റീത്താസ് ഹൈസ്കൂളിന്റെ 84-മത് വാർഷികവും പുതിയ സ്റ്റേജിന്റെ ഉദ്ഘാടനവും സർവീസിൽ നിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പും നടന്നു.
കോതമംഗലം രൂപത വികാരി ജനറാൾ റവ. ഫാ. ഡോ. പയസ് മേലേക്കണ്ടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. മാത്യൂസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോതമംഗലം രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറി ഫാ. മാത്യു മുണ്ടക്കൽ സർവീസിൽ നിന്ന് വിരമിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്റർ സോണി മാത്യുവിനെയും ഓഫീസ് അറ്റെൻഡന്റ് ജോസ് ജെയിംസിനെയും ആദരിച്ചു.
റിട്ട. കോളേജ് പ്രൊഫസർ ജോസ് അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സൗമ്യ മൈക്കിള്‍ റിപ്പോർട്ട് അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് കൂടുതൽ ആഘോഷമികവ് നൽകി.






