ജില്ലാതല സ്പോർട്സ് മീറ്റ് തൊടുപുഴയിൽ
തൊടുപുഴ: മൈ ഭാരത് ഇടുക്കിയുടെ നേതൃത്വത്തിലും തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെയും ജില്ലാതല സ്പോർട്സ് മീറ്റ് തൊടുപുഴയിൽ നടക്കും. ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.
ബ്ലോക്ക് തല മത്സരങ്ങളിൽ വിജയികളായ താരങ്ങളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത്. ഏഴാം തീയതി വോളിബോൾ മത്സരങ്ങൾ ഡീ പോൾ പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഫുട്ബോൾ, അത്ലറ്റിക് മത്സരങ്ങൾ സോക്കർ സ്കൂൾ ഗ്രൗണ്ടിലും, പെൺകുട്ടികളുടെ ഷട്ടിൽ മത്സരങ്ങൾ തൊടുപുഴ ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലുമാണ് നടക്കുക.
എട്ടാം തീയതി ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനവും സമ്മാനവിതരണവും ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് തല വിജയികൾ മൈ ഭാരത് ജില്ലാ ഓഫീസുമായോ തൊടുപുഴ സോക്കർ സ്കൂളുമായോ ബന്ധപ്പെടണം.
കൂടുതൽ വിവരങ്ങൾക്ക്: 94475 22815





