‘മിസ്റ്റി റോഡ്സ്’ മ്യൂസിക്കൽ ആൽബം മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു

ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ അഡ്വ. ജോഷി മണിമല യാണ് ആൽബത്തിൻ്റെ രചനയും നിർമ്മാണവും നിർവഹിച്ചത്

‘മിസ്റ്റി റോഡ്സ്’ മ്യൂസിക്കൽ ആൽബം മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു

ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ഒരുക്കിയ Misty Roads എന്ന മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി. അഡ്വ. ജോഷി മണിമല രചനയും നിർമ്മാണവും നിർവഹിച്ച ആൽബത്തിന്റെ പ്രകാശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

വെസ്റ്റേൺ ഘട്ടിലെ ഹൈറേഞ്ച് പ്രദേശങ്ങളുടെ പ്രകൃതിസൗന്ദര്യവും ജീവിതശൈലിയും ആസ്പദമാക്കിയ ആൽബം, സ്ലോ ബൈക്ക് യാത്രകൾ, മഞ്ഞുമൂടിയ താഴ്വരകൾ, പച്ചപ്പുള്ള മലനിരകൾ, കട്ടപ്പനയുടെയും ഇടുക്കിയുടെയും ശാന്തമായ പ്രകൃതിയും ദൃശ്യ–സംഗീതാത്മകമായി അവതരിപ്പിക്കുന്നു. കേരളത്തിലെ മലമ്പ്രദേശങ്ങളിലെ യാത്രാനുഭവങ്ങൾ ആൽബത്തിന്റെ പ്രമേയമായി മാറുന്നു.

അഖിൽ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ആൽബത്തിന് സംഗീതവും ആലാപനവും നിർവഹിച്ചത് ജോജു സെബാസ്റ്റ്യനാണ്. ഛായാഗ്രഹണം ശരത് ചന്ദ്രൻ, ഡ്രോൺ ഫ്രാൻലി ഫ്രാൻസിസ്, എഡിറ്റിംഗും കളർ ഗ്രേഡിംഗും ഗിരീഷ് കോട്ടയം എന്നിവർ നിർവഹിച്ചു. സഹസംവിധാനം സന്താനു ബാബുവും സഹനിർമ്മാണം ഫ്രണ്ട്സ് ഓഫ് കട്ടപ്പനയും നിർവഹിച്ചു.

ഡെന്നി ടോം സേവ്യർ, എമിൻ ടോം, സലോമി മട്ടപ്പള്ളി, അജോ ജോസ് എന്നിവരാണ് ആൽബത്തിലെ അഭിനേതാക്കൾ. കട്ടപ്പനയും ഇടുക്കിയും ഉൾപ്പെടെയുള്ള വിവിധ ഹൈറേഞ്ച് പ്രദേശങ്ങളിലാണ് ചിത്രീകരണം നടന്നത്.

കട്ടപ്പനക്ക് വേണ്ടി ഒരു ഗാനം എന്ന ലക്ഷ്യത്തിൽ നിന്നാണ് ' മിസ്റ്റി റോഡ്സ് ' എന്ന ആൽബം പിറവിയെടുത്തത് എന്ന് അണിയറ പ്രവർത്തകൾ പറഞ്ഞു.

വീഡിയോ കാണാം...

https://youtu.be/s_bTXpEUy5U?si=asrLr1bVR4KVtKWk