AKGCT ഇടുക്കി ജില്ലാ സമ്മേളനം മൂന്നാറിൽ നടന്നു

AKGCT ഇടുക്കി ജില്ലാ സമ്മേളനം മൂന്നാറിൽ നടന്നു

മൂന്നാർ: അസോസിയേഷൻ ഓഫ് കേരള ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് (AKGCT) ഇടുക്കി ജില്ലാ സമ്മേളനം മൂന്നാർ ഗവൺമെന്റ് കോളേജിൽ നടന്നു. സമ്മേളനം CITU ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് വി.ഒ. ഷാജി ഉദ്ഘാടനം ചെയ്തു.തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതാണെന്നും, ഇത്തരം നയങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

സമ്മേളനത്തിൽ അനുശോചന പ്രമേയം ഡോ. അഖിൽ സി.കെ. അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം ഡോ. ശ്രീജേഷ് പി.ആർ അവതരിപ്പിച്ചു. ഡോ. വന്ദന കെ.ടി. അധ്യക്ഷത വഹിച്ച യോഗത്തിൽ, AKGCT സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വിനു ഭാസ്കർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അനൂപ് ജെ. ആലക്കാപ്പള്ളി ജില്ലാ റിപ്പോർട്ട് അവതരിപ്പിച്ചു.

AKPCTA സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണകുമാർ എം.വി., എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. സെനോ ജോസ് എന്നിവർ സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു

സമ്മേളനത്തിൽ വച്ച് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ജില്ലാ പ്രസിഡന്റായി ഡോ. മനേഷ് എൻ.എയെയും, വൈസ് പ്രസിഡന്റായി ഡോ. അരുള്‍ ചെൽവിയെയും, ജില്ലാ സെക്രട്ടറിയായി അനൂപ് ജെ. ആലക്കാപ്പള്ളിയെയും തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിയായി ഡോ. ജയശങ്കർ ജെയും, ജില്ലാ ട്രഷററായി ഡോ. സിമി സെബാസ്റ്റ്യനെയും യോഗം തെരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഡോ. കണ്ണൻ വി., കൃഷ്ണ അമൽ ദേവ്, ജോൺസൺ ആന്റണി, അനിൽ കുമാർ പി.യു., അഞ്ജലി വിമല സ്റ്റാൻലി എന്നിവരെയും തെരഞ്ഞെടുത്തു. വനിതാ സബ് കമ്മിറ്റി കൺവീനറായി ഡോ. സിമി മോൾ പി. സാം, അക്കാദമിക് കമ്മിറ്റി കൺവീനറായി ഡോ. ജോബിൻ സഹദേവൻ, മീഡിയ സെൽ കൺവീനറായി ഡോ. ശ്രീജേഷ് പി.ആർ എന്നിവരെയും തെരഞ്ഞെടുത്തു.

ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സമ്മേളനം ഏകകണ്ഠമായി ആവശ്യപ്പെട്ടു.