സുപ്രധാന വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകി, മറയൂരിൽ ഒരാൾ അറസ്റ്റിൽ
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊച്ചി കപ്പൽശാലയിലെ രഹസ്യങ്ങൾ ചോർത്തിയ സംഭവത്തിലാണ് പശ്ചിമ ബംഗാൾ സ്വദേശി ആലിഫ് ഇസ്ലാമിനെ മറയൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.
ഇതോടെ കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ പ്രതിയാണ് ആലിഫ് ഇസ്ലാം. നേരത്തെ മറ്റു മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. ഷിപ്പ്‌യാർഡിന്റെ മാൽപേ യൂണിറ്റിൽ ജോലി ചെയ്തിരുന്ന പ്രതികൾ രഹസ്യ ദൃശ്യങ്ങളും വിവരങ്ങളും പാകിസ്ഥാനിലേക്ക് കൈമാറിയെന്നാണ് കണ്ടെത്തൽ.
ഷിപ്പ്‌യാർഡ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. വാട്സാപ്പ് വഴിയാണ് പ്രതികൾ വിവരങ്ങൾ കൈമാറിയതെന്നും പൊലീസ് വ്യക്തമാക്കി.






