എസ്.എൻ.ഡി.പി യോഗം രാജാക്കാട് ശാഖയിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു
രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് 1209-ാം നമ്പർ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർക്കായി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. ശാഖാ ഭരണസമിതി, വനിത സംഘം, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ, കുടുംബയോഗം നേതാക്കൾ, ബാലജനയോഗം പ്രവർത്തകർ എന്നിവർക്കാണ് പരിശീലനം നൽകിയത്. ശാഖയുടെ കീഴിലുള്ള 11 കുടുംബ യൂണിറ്റുകളിലെ പ്രതിനിധികളും ക്യാമ്പിൽ പങ്കെടുത്തു.
ചിന്നക്കനാൽ നടന്ന പരിപാടി രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സാബു ബി. വാവലക്കാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എസ്. ബിജു ആമുഖ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാർ സംഘടനാ സന്ദേശം നൽകി.
യോഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് മുഖ്യപ്രഭാഷണം നടത്തി. വി.കെ. സുരേഷ് ബാബു പഠന ക്ലാസ് നയിച്ചു. യൂണിയൻ കൗൺസിലർ ഐബി പ്രഭാകരൻ, യൂണിയൻ കമ്മിറ്റിയംഗം വി.എം. വിജയൻ, ശാഖാ സെക്രട്ടറി കെ.പി. സജീവ് തുടങ്ങിയവർ സംസാരിച്ചു. പഠന ക്ലാസിന് ശേഷം ഗാനമേളയും അരങ്ങേറി.






