ഇരട്ടയാർ മേഖലയിൽ മോഷണം
സംഭവം ബുധനാഴ്ച.പരിശോധന നടത്തി പോലീസ്
ഇരട്ടയാർ: ഇരട്ടയാർ വില്ലേജ് ഓഫിസിലും ആയുർവേദ ആശുപത്രിയിലും മോഷണം. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
വില്ലേജ് ഓഫിസിൽ നിന്ന് കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് അപഹരിക്കുകയും ആയുർവേദ ആശുപത്രിയിൽ നിന്ന് 25 കുപ്പിയിലധികം അരിഷ്ടവും മോഷണം പോകുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ഓഫിസുകളും ആശുപത്രിയും തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം കണ്ടെത്തിയത്.
തുടർന്ന് പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.





