മാർച്ച് 23ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടും
അടിമാലിയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം, പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഹോട്ടലുകളെ അവശ്യസർവീസായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾക്ക് തീരുമാനമായി.
ഇതിന്റെ ഭാഗമായി മാർച്ച് 23ന് സംസ്ഥാനത്തുടനീളം ഹോട്ടലുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്തും. ഇടുക്കി ജില്ലയിലും സമരം ശക്തമായി നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ജയൻ ജോസഫ് അറിയിച്ചു.
ഇതിനുമുമ്പായി മാർച്ച് 19ന് എണ്ണക്കമ്പനികളുടെ ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാർച്ച് സംഘടിപ്പിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. ഹോട്ടലുകളെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തി വാണിജ്യ ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്യണമെന്നാണ് അസോസിയേഷൻ നേതാക്കളുടെ ആവശ്യം.






