ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി വാർഷിക സമ്മേളനം ഇന്ന്

ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി വാർഷിക സമ്മേളനം ഇന്ന്

ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ വാർഷിക സമ്മേളനവും അവാർഡുദാനവും യാത്രയയപ്പു സമ്മേളനവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഇരട്ടയാർ സെന്റ് തോമസ് പാരീഷ് ഹാളിൽ നടക്കും.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് നരിതൂക്കിൽ അധ്യക്ഷത വഹിക്കും.

വികാരി ജനറാള്മാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.

ഇടുക്കി രൂപതയിലെ മികച്ച സ്കൂളുകൾക്കും മികച്ച പി.ടി.എകൾക്കും അവാർഡുകൾ സമ്മാനിക്കും. രൂപതയിലെ സ്കൂളുകളിൽ നിരവധി വർഷങ്ങൾ സുത്യർഹമായ സേവനം അനുഷ്ഠിച്ച് ഈ വർഷം വിരമിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും സമ്മേളനത്തിൽ ആദരിക്കുകയും യാത്രയയപ്പു നൽകുകയും ചെയ്യും.

അക്കാദമിക് സ്കോളർഷിപ്പ്, സന്മാർഗ, വേദപാഠ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ, ഫാ. സഖറിയാസ് കുമ്മണ്ണുപറമ്പിൽ, ജോയി കെ. ജോസ്, എം.വി. ജോർജ്കുട്ടി, ബിനോയി ചെമ്മരപ്പള്ളി എന്നിവർ പ്രസംഗിക്കും.