റോഡ് നിയമങ്ങൾക്കൊപ്പം വോട്ട് ബോധവത്ക്കരണവും

മോട്ടോർ വാഹന വകുപ്പിന്റെയും സ്വീപ്പ് (SVEEP) പദ്ധതിയുടെയും നേതൃത്വത്തിൽ ലൈസൻസ് ടെസ്റ്റിന് എത്തിയവർക്ക് തിരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

റോഡ് നിയമങ്ങൾക്കൊപ്പം വോട്ട് ബോധവത്ക്കരണവും

ഇടുക്കി: മോട്ടോർ വാഹന വകുപ്പിന്റെയും സ്വീപ്പ് (SVEEP) പദ്ധതിയുടെയും നേതൃത്വത്തിൽ ലൈസൻസ് ടെസ്റ്റിന് എത്തിയവർക്ക് തിരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. പൈനാവ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ സുരക്ഷിതമായ വാഹന ഓട്ടത്തിനുള്ള മാർഗനിർദേശങ്ങളോടൊപ്പം തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4

പരിപാടിയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. മുരളീധരൻ പിള്ള അധ്യക്ഷത വഹിച്ചു. “വി ദി പീപ്പിള്‍” എന്ന മുദ്രാവാക്യത്തെ ആസ്പദമാക്കി നടത്തിയ ബോധവത്ക്കരണത്തിൽ ജനാധിപത്യത്തിലെ ഓരോ വോട്ടിന്റെയും മൂല്യം പങ്കാളികൾക്ക് ബോധ്യപ്പെടുത്തി.

തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  ജിന്‍സ് ജോർജ് പങ്കെടുക്കുന്നവർക്ക് തിരഞ്ഞെടുപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. “എന്റെ വോട്ട് എന്റെ ശബ്ദം, എന്റെ വോട്ട് എന്റെ ശക്തി, എന്റെ വോട്ട് എന്റെ അഭിമാനം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ ലൈസൻസ് ടെസ്റ്റ് ദിവസങ്ങളിലും ഇത്തരത്തിലുള്ള ബോധവത്ക്കരണ പരിപാടികൾ തുടർന്നും നടത്തുമെന്ന് അധികൃതർ അറിയിച്ചു.