മികച്ച ബ്രാൻഡുകളുടെ പേരിൽ വ്യാപകമായ സന്ദേശങ്ങൾ : പുതിയ തട്ടിപ്പോ. ???

ഐപിഎൽ ഫ്രീയായി കാണാമെന്ന പേരിലും ബ്രാൻഡ് ഷോറൂമുകളിൽ നിന്നും സമ്മാനങ്ങൾ ലഭിക്കുമെന്ന പേരിലുമുള്ള സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നു

മികച്ച ബ്രാൻഡുകളുടെ പേരിൽ വ്യാപകമായ സന്ദേശങ്ങൾ : പുതിയ തട്ടിപ്പോ. ???

ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ വിശാൽ മെഗാ മാർട്ട് സമാന പദ്ധതി എന്ന രീതിയിലുള്ള ഓൺലൈൻ സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നു. “₹8000 വരെ സമ്മാനം ലഭിക്കും” എന്ന വാഗ്ദാനവുമായി വരുന്ന വ്യാജ സന്ദേശങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും നൂറുകണക്കിന് ആളുകൾക്ക് അയക്കപ്പെടുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4

ലിങ്ക് ക്ലിക്ക് ചെയ്താൽ ചെറിയ സർവേ പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് “ഈ സന്ദേശം 10 പേർക്ക് ഷെയർ ചെയ്യുക” എന്ന നിർദ്ദേശം നൽകുകയും ചെയ്യുന്നതാണ്  രീതി. ഇതിലൂടെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും മൊബൈൽ ഡാറ്റയും നഷ്ടപ്പെടാൻ  സാധ്യത ഉണ്ട്. ചില സന്ദർഭങ്ങളിൽ ബാങ്ക് വിവരങ്ങളും OTPയും കൈവശപ്പെടുത്താനുള്ള ശ്രമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിശാൽ മാർട്ട് അധികൃതർ ഇത്തരം പ്രചാരണങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക ഓഫറുകൾ എല്ലാം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴിയാണ് മാത്രമേ പ്രഖ്യാപിക്കാറുള്ളൂ.

⚠️ ജാഗ്രത നിർദ്ദേശങ്ങൾ:

അപരിചിതമായ ലിങ്കുകൾ ഒരിക്കലും ക്ലിക്ക് ചെയ്യരുത്

“സമ്മാനം ലഭിക്കും” എന്ന വാഗ്ദാനങ്ങൾ വിശ്വസിക്കരുത്

വ്യക്തിഗത / ബാങ്ക് വിവരങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കുക

ഇത്തരം സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുന്നത് ഒഴിവാക്കുക

📢 പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്:

സോഷ്യൽ മീഡിയയിലൂടെ വരുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ വലിയ സാമ്പത്തിക നഷ്ടങ്ങൾക്ക് വഴിവെക്കാം. ചെറിയൊരു ജാഗ്രത വലിയ തട്ടിപ്പുകളിൽ നിന്ന് നിങ്ങളെ രക്ഷിക്കും.

കഴിഞ്ഞ ദിവസങ്ങളിൽ സമാന രീതിയിൽ ഐപിഎൽ കാണാം എന്നുള്ള സന്ദേശങ്ങളും വന്നിരുന്നു