അനുജൻ ജേഷ്ഠനെ കുത്തിക്കൊന്നു
സംഭവം തൊടുപുഴ ഉടുമ്പന്നൂർ പെരിങ്ങാശ്ശേരിയിൽ
തൊടുപുഴ: ഉടുമ്പന്നൂർ പെരിങ്ങാശ്ശേരിയിൽ അനുജൻ ജേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി സ്വദേശി ഈന്തുങ്കൽ രാജു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരൻ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തിയ ബിജു ജേഷ്ഠൻ രാജുവുമായി വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





