കേരളം കാത്തിരുന്ന പ്രഖ്യാപനം ഉടൻ..?
മുഖ്യമന്ത്രി പ്രഖ്യാപനത്തിനായി കാതോർത്ത് സംസ്ഥാനം
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ആകാംക്ഷയ്ക്ക് ഉടൻ വിരാമമാകുമെന്നു സൂചനകൾ. പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. മാലിഗാർജുൻ ഖാർഗെ ബംഗളൂരുവിൽ നിന്നും തിരിച്ചെത്തിയാൽ ഉടനെ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചന.
കഴിഞ്ഞ ദിവസം നടന്ന ഹൈക്കമാൻഡ് ചർച്ചകളിൽ അന്തിമ തീരുമാനം ഉണ്ടായില്ലെങ്കിലും, നിർണായക ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് V. D. സതീശൻ, K. C. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് ശക്തമായി പരിഗണിക്കപ്പെട്ടത്. ഇതിൽ വി.ഡി. സതീശന് അനുകൂലമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന സൂചനയാണ് പുറത്തുവരുന്നത്.
2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകളുടെ വമ്പൻ വിജയം സ്വന്തമാക്കിയ യുഡിഎഫിന്റെ വിജയത്തിന് പിന്നിൽ വി.ഡി. സതീശൻ നേതൃത്വം നൽകിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് നിർണായകമായതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. “ടീം യുഡിഎഫ്” മാതൃകയും ശക്തമായ പ്രചാരണ സംവിധാനവും വിജയത്തിൽ വലിയ പങ്കുവഹിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കടുത്ത തർക്കമുണ്ടെന്ന രീതിയിൽ പുറത്തുവന്ന വാർത്തകൾ പലതും മാധ്യമ സൃഷ്ടിയാണെന്നും, ചില താൽപര്യകക്ഷികൾ പ്രചരിപ്പിച്ച അഭ്യൂഹങ്ങൾ മാത്രമാണെന്നും കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
എന്തായാലും കേരളജനത കാത്തിരിക്കുകയാണ്...പുതിയ മുഖ്യ മന്ത്രിയുടെ പേര് അറിയാനായി....


