സൗജന്യ നേത്ര പരിശോധന ക്യാമ്പ്

മെയ് 24-ന് ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ കോഴിമല സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

പീരുമേട് ഡെവലപ്മെൻ്റ്സ സൊസൈറ്റി കോഴിമല യൂണിറ്റിന്റെയും ,തേജസ് എസ്.എച്ച്.ജി യൂണിറ്റിന്റെയും നേതൃത്വത്തിൽ മുരിക്കാശ്ശേരി അൽഫോൻസാ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

മെയ് 24-ന് ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ കോഴിമല സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിലാണ് ക്യാമ്പ് നടക്കുന്നത്.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തിമിരം, റെറ്റിന സംബന്ധമായ രോഗങ്ങൾ എന്നിവയുടെ നേത്രപരിശോധന നടത്തും. ആവശ്യമുള്ളവർക്ക് ഹോസ്പിറ്റലിന്റെ സേവനങ്ങളും ചികിത്സാ നിർദേശങ്ങളും ലഭ്യമാക്കും. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയയും അനുബന്ധ ചികിത്സകളും ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

കൂടാതെ, ക്യാമ്പിൽ 20 ശതമാനം ഡിസ്കൗണ്ടിൽ കണ്ണടകൾ ലഭ്യമാക്കുമെന്നും സർജിക്കൽ ഇൻഷുറൻസ് പരിശോധനകളും ലഭ്യമാകുമെന്നും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 97472 20991, 97442 43755 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.