വീണ്ടും ഇരുട്ടടി; പെട്രോൾ-ഡീസൽ വില കുത്തനെ കൂട്ടി
പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂട്ടി
രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഇന്ന് പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വർധിപ്പിച്ചതോടെ സാധാരണ ജനങ്ങൾക്ക് വീണ്ടും വലിയ തിരിച്ചടിയായി.
കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഇത് നാലാമത്തെ തവണയാണ് വില കൂടുന്നത്.ഇതുവരെ 8 രൂപയുടെ വർധനവാണ് ഒരാഴ്ചക്കുള്ളിൽ ഉണ്ടായിട്ടുള്ളത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സാഹചര്യത്തിലാണെങ്കിലും ആഭ്യന്തര വിപണിയിൽ ഇന്ധനവില ഉയർത്തിയതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.




