ത്യാഗസ്മരണകൾ പുതുക്കി ഇന്ന് ബലി പെരുന്നാൾ ആഘോഷം

ത്യാഗസ്മരണകൾ പുതുക്കി ഇന്ന് ബലി പെരുന്നാൾ ആഘോഷം

ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. പ്രവാചകനായ ഇബ്രാഹിം നബി യുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ത്യാഗസന്നദ്ധതയുടെയും ഓർമ്മപ്പെടുത്തലാണ് ഈ സുദിനം.

കേരളത്തിലുടനീളം രാവിലെ മുതൽ പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക നമസ്‌കാരങ്ങളും പ്രാർഥനകളും നടന്നു. പള്ളികൾ, വീടുകൾ, വിവിധ കൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിൽ ബലി ഇറച്ചി വിതരണം ചെയ്യുന്ന ചടങ്ങുകളും പുരോഗമിക്കുകയാണ്.

പ്രവാചകനായ ഇബ്രാഹിം നബി തന്റെ മകൻ ഇസ്‌മായിൽ നെ ദൈവകല്പന പ്രകാരം ബലികൊടുക്കാൻ തയ്യാറായതിന്റെ ത്യാഗസ്മരണയിലാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

ഗൾഫ് രാജ്യങ്ങൾ ൽ ഇന്നലെയായിരുന്നു ബലി പെരുന്നാൾ ആഘോഷം. ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.