മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നിശ്ചയിച്ചു

ഇടുക്കിയിൽ അനൂപ് ജേക്കബിനും കോട്ടയം മോൻസ് ജോസഫിനും ചുമതല

മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നിശ്ചയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വികസന പ്രവർത്തനങ്ങൾക്കും ഭരണ ഏകോപനത്തിനുമായി മന്ത്രിമാർക്ക് പുതിയ ജില്ലാതല ചുമതലകൾ നൽകി സർക്കാർ ഉത്തരവിറക്കി.

Slide 1
Slide 2
Slide 3
Slide 4

മന്ത്രിമാരില്ലാത്ത കാസർഗോഡ് ജില്ലയുടെ ചുമതല കെ.എം ഷാജിക്കും കോഴിക്കോട് ജില്ലയുടെ ചുമതല എ.പി അനിൽകുമാറിനുമാണ് നൽകിയത്. ഇടുക്കി ജില്ലയുടെ ചുമതല അനൂപ് ജേക്കബിനും പത്തനംതിട്ടയുടെ ചുമതല പി.സി വിഷ്ണുനാഥിനുമാണ് നൽകിയിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

ജില്ലകൾ അടിസ്ഥാനമാക്കി മന്ത്രിമാർക്ക് നൽകിയിരിക്കുന്ന ചുമതലകൾ ചുവടെ:

  1. തിരുവനന്തപുരം – സി.പി ജോൺ
  2. കൊല്ലം – ഷിബു ബേബി ജോൺ
  3. പത്തനംതിട്ട – പി.സി വിഷ്ണുനാഥ്
  4. ആലപ്പുഴ – എം ലിജു
  5. കോട്ടയം – മോൻസ് ജോസഫ്
  6. ഇടുക്കി – അനൂപ് ജേക്കബ്
  7. എറണാകുളം – റോജി എം ജോൺ
  8. തൃശ്ശൂർ – ഒ.ജെ ജനീഷ്
  9. പാലക്കാട് – എൻ ഷംസുദ്ദീൻ
  10. മലപ്പുറം – പി.കെ ബഷീർ
  11. കോഴിക്കോട് – എ.പി അനിൽകുമാർ
  12. വയനാട് – ടി. സിദ്ദിഖ്
  13. കണ്ണൂർ – സണ്ണി ജോസഫ്
  14. കാസർഗോഡ് – കെ.എം ഷാജി

സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾ ജില്ലാതലത്തിൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായാണ് പുതിയ ചുമതല വിഭജനം നടത്തിയിരിക്കുന്നത്

Slide 1
Slide 2
Slide 3
Slide 4