'ഒരു സ്കൂളിൽ ഒരു പഴത്തോട്ടം' പദ്ധതിക്ക് തുടക്കമായി
മൂരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ ഇല നേച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക് തുടക്കമായി. അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ.വി. പദ്ധതി ഉദ്ഘാടനം ചെയ്തു.
ഇല സംസ്ഥാന ചെയർമാൻ സജിദാസ് മോഹന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇടുക്കി ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഫലവൃക്ഷ തൈകളുടെ വിതരണം നിർവഹിച്ചു.
ആദ്യഘട്ടത്തിൽ ഇടുക്കി ജില്ലയിലെ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. എൻ.എസ്.എസ്. യൂണിറ്റുകളുടെയും സ്കൂൾ നേച്ചർ ക്ലബ്ബുകളുടെയും സഹകരണത്തോടെ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതാണ് പദ്ധതി.
പരിപാടിയിൽ അജിത്ത് ചന്ദ്രൻ, പ്രിൻസ് മറ്റപ്പള്ളി, അഡ്വ. സീമ പ്രമോദ്, ദീപാമോൾ പി.ഡി., ഷിജു ഇ.എം., അജീഷ് വി.എം. തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണ ബോധവും പ്രകൃതിസ്നേഹവും വിദ്യാർത്ഥികളിൽ വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.


