പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്വം: ജില്ലാ കളക്ടർ

പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്വം: ജില്ലാ കളക്ടർ

ഇടുക്കി: പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പറഞ്ഞു. ജില്ലാ ഭരണകൂടം, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കലക്ടറേറ്റിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണവും തീവ്രശുചീകരണ യജ്ഞവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എല്ലാവരും നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്നും പരിസ്ഥിതി ദിനത്തിന്റെ സന്ദേശം ഒരു ദിവസത്തിൽ ഒതുങ്ങാതെ വർഷം മുഴുവൻ നിലനിൽക്കണമെന്നും കളക്ടർ പറഞ്ഞു. ജീവജാലങ്ങളുടെയും പ്രകൃതിയുടെയും സംരക്ഷണം മനുഷ്യവംശത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും ഇടുക്കി പോലുള്ള പരിസ്ഥിതി പ്രാധാന്യമുള്ള ജില്ലകളിൽ പ്രകൃതി സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Slide 1
Slide 2
Slide 3
Slide 4

കാലാവസ്ഥാ വ്യതിയാനം പോലുള്ള വെല്ലുവിളികളെ അതിജീവിക്കാൻ പ്രകൃതിയെ സംരക്ഷിക്കുകയും മണ്ണും ജലവും വായുവും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള വികസന മാതൃകകൾ സ്വീകരിക്കണമെന്നും കളക്ടർ അഭിപ്രായപ്പെട്ടു.

ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു മുഖ്യപ്രഭാഷണം നടത്തി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിൽസൺ, ഗ്രാമപഞ്ചായത്തംഗം ടിന്റു സുഭാഷ്, ഡെപ്യൂട്ടി കളക്ടർ സജിത്ത് കരുണ്‍, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഭാഗ്യരാജ് കെ.ആർ., കലക്ടറേറ്റ് ശിരസ്തദാർ സി.കെ. സജീവ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, പരിസര ശുചീകരണം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു. എൻ.എസ്.എസ് വോളണ്ടിയർമാർ, ഹരിതകർമസേനാംഗങ്ങൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4