എരുമേലിയിൽ പാറമടക്കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
എരുമേലി: പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. എരുമേലി കൊടിത്തോട്ടം സ്വദേശി ചീരംചേമ്പിൽ ആഷ്‌ലിൻ (20), തടത്തിൽ ആഷീർ എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഓട്ടോമൊബൈൽ വിദ്യാർഥിയായ ആഷ്‌ലിനും പ്ലസ് വൺ വിദ്യാർഥിയായ ആഷീറും സുഹൃത്തുക്കളോടൊപ്പം പാറമടക്കുളത്തിൽ എത്തിയതായിരുന്നു.
കുളത്തിനിടെ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർഥികൾ പാറമടക്കുളത്തിൽ എത്തിയതിന്റെ കാരണം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല.
ഇരുവരുടെയും മൃതദേഹങ്ങൾ മൂക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



