ലഹരിക്കെതിരെ സന്ദേശവുമായി കടുത്തുരുത്തിയിൽ വിദ്യാർത്ഥികളുടെ പ്രചാരണ റാലി
കടുത്തുരുത്തി: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തൂഫാൻ പദ്ധതിയുടെ നേതൃത്വത്തിൽ കൊത്തനല്ലൂർ ഇമ്മാനുവൽ ഹൈസ്കൂളിൽ ലഹരി വിരുദ്ധ പ്രചാരണ റാലിയും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.
സ്കൂളിലെ വിവിധ ക്ലബ്ബുകൾ, കടുത്തുരുത്തി പോലീസ്, എക്സൈസ് വകുപ്പ്, സ്കൂൾ പി.ടി.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടികൾ.
റാലി കടുത്തുരുത്തി സി.ഐ രജീഷ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ കാലായിൽ, പി.ടി.എ പ്രസിഡന്റ് സുനീഷ് ജോസഫ്, ഹെഡ്മാസ്റ്റർ വർഗീസ് പി.എം, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗം രാജേഷ്, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
ജലവിഭവ വകുപ്പ് മന്ത്രിയും കടുത്തുരുത്തി എം.എൽ.എയുമായ മോൻസ് ജോസഫ് വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, മൈം തുടങ്ങിയ പരിപാടികൾ ലഹരിക്കെതിരായ ശക്തമായ സന്ദേശമായി മാറി. വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.



