കോടിമത പാലം വഴിയുള്ള ഗതാഗതത്തിന് ഒരാഴ്ചത്തേക്ക് നിരോധനം; അറ്റകുറ്റപ്പണികൾ നാളെ മുതൽ
കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 10 മണി മുതൽ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതം നിരോധിക്കും. കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർക്കും വാഹനങ്ങൾക്കും ബദൽ മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്.
ഗതാഗത ക്രമീകരണങ്ങൾ:
🔹 തിരുവനന്തപുരം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും
ളായിക്കാട് ബൈപ്പാസ് ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് റെയിൽവേ ജംഗ്ഷൻ വഴി തെങ്ങണ, പുതുപ്പള്ളി, മണർകാട് ബൈപ്പാസ്, ഏറ്റുമാനൂർ പട്ടിത്താനം വഴി യാത്ര തുടരേണ്ടതാണ്.
🔹 എറണാകുളം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ
പട്ടിത്താനം ജംഗ്ഷനിൽ നിന്ന് ബൈപ്പാസ് റോഡ് വഴി മണർകാട്, പുതുപ്പള്ളി, തെങ്ങണ വഴി യാത്ര തുടരേണ്ടതാണ്.
🔹 ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് പുതുപ്പള്ളി, മണർകാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങൾ
മണിപ്പുഴ ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ദിവാൻ കവല, കടുവാക്കുളം, കൊല്ലാട് വഴി പോകണം.
🔹 കോട്ടയം ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് പോകുന്ന ആംബുലൻസുകളും എമർജൻസി വാഹനങ്ങളും
മണിപ്പുഴ ജംഗ്ഷനിൽ നിന്ന് ഈരയിൽ കടവ് ബൈപ്പാസ് റോഡ് വഴി മനോരമ ജംഗ്ഷനിൽ എത്തി യാത്ര തുടരേണ്ടതാണ്.
🔹 അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ
കോട്ടയം ടൗൺ ഒഴിവാക്കി മണർകാട്–ഏറ്റുമാനൂർ ഭാഗങ്ങളിലൂടെ സർവീസ് നടത്തി യാത്രക്കാരെ കയറ്റുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണം.
🔹 ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് കോട്ടയം ടൗൺ, മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ ഭാഗങ്ങളിലേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾ, സ്വകാര്യ ബസുകൾ, ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ
സിമന്റ് കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, അറുത്തൂട്ടി വഴി ചാലുകുന്ന് ജംഗ്ഷനിൽ എത്തി യാത്ര തുടരേണ്ടതാണ്.


