കനത്ത മഴ : നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
ഇളങ്ങുളം: മൂവാറ്റുപുഴ–പുനലൂർ സംസ്ഥാനപാതയിൽ ഇളങ്ങുളം സെന്റ് മേരീസ് പള്ളിക്ക് സമീപം കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.
ഇന്ന് വൈകുന്നേരം ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയെ തുടർന്ന് റോഡ് വഴുക്കലായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തെ തുടർന്ന് പ്രദേശത്ത് അൽപസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.





