മഴ ശക്തം: നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണം
കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയും നദികളിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും വിവിധ പ്രദേശങ്ങളിൽ നൽകുന്ന മൈക്ക് അനൗൺസ്മെന്റുകളും കർശനമായി പാലിക്കണം. ആവശ്യമായ സാഹചര്യങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്കോ ഉടൻ മാറണമെന്നും നിർദേശമുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ ജില്ലാ, താലൂക്ക് തല കൺട്രോൾ റൂമുകളുമായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
- ജില്ലാ കൺട്രോൾ റൂം (കളക്ടറേറ്റ്): 94465 62236
- താലൂക്ക് കൺട്രോൾ റൂമുകൾ:
- കോട്ടയം – 85479 85727
- ചങ്ങനാശേരി – 9496014587
- മീനച്ചിൽ – 9496686325
- കാഞ്ഞിരപ്പള്ളി – 9495265800
- വൈക്കം – 9496174871
- മൃഗസംരക്ഷണ വകുപ്പ് ഹെൽപ്‌ലൈൻ: 0481 2564623, 9447418095





