കോട്ടയം നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്
കോട്ടയം: ശക്തമായ മഴയെ തുടർന്ന് കോട്ടയം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ നഗരത്തിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.
വടവാതൂർ മുതൽ കോട്ടയം നഗരം വരെയുള്ള റോഡിൽ നിരവധി വാഹനങ്ങൾ ഏറെ നേരമായി കുടുങ്ങിക്കിടക്കുകയാണ്. നഗരത്തിലേക്കുള്ള പ്രധാന പാതകളിൽ ഗതാഗതം മന്ദഗതിയിലായതോടെ യാത്രക്കാർ വലിയ ബുദ്ധിമുട്ട് നേരിടുന്നു.
ടൗണിലേക്കുള്ള ചെറിയ വാഹനങ്ങൾ കഴിയുന്നത്ര ബദൽ റോഡുകൾ ഉപയോഗിച്ച് യാത്ര ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ട്രാഫിക് പോലീസിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നിർദേശങ്ങൾ പാലിക്കാനും അറിയിച്ചിട്ടുണ്ട്.





