മൂവാറ്റുപുഴ–പുനലൂർ ദേശീയപാതയിൽ അപകടം; യുവാവ് മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ
മൂവാറ്റുപുഴ: മൂവാറ്റുപുഴ–പുനലൂർ ദേശീയപാതയിൽ പൈക ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് യുവാക്കൾ സഞ്ചരിച്ചിരുന്ന ആക്ടിവ സ്കൂട്ടറാണ് ലോറിയുടെ പിന്നിൽ ഇടിച്ചത്.
അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.
മരിച്ചയാളെയും പരിക്കേറ്റവരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.





