കട്ടപ്പന ഇളക്കി മറിച്ച് അത്തച്ചമയ ഘോഷയാത്ര; ആയിരങ്ങൾ അണിനിരന്നു

കട്ടപ്പന ഇളക്കി മറിച്ച് അത്തച്ചമയ ഘോഷയാത്ര; ആയിരങ്ങൾ അണിനിരന്നു

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന മർച്ചന്റ് അസോസിയേഷനും പൗരാവലിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കട്ടപ്പനയോണം 2025’ ന്റെ ഭാഗമായി നടത്തിയ അത്തച്ചമയ ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു.

വർണ്ണാഭമായ ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം കട്ടപ്പന ഡിവൈഎസ്പി പി നിഷാദ് മോൻ നിർവഹിച്ചു.

കട്ടപ്പനയിലെ മത സാംസ്കാരിക,സാമൂഹിക സംഘടനാ നേതാക്കളും,പൗരാവലിയും തൃശൂർ പുലികളും,മാവേലി മന്നൻ മാരും,കഥകളി, തെയ്യം,പടയണി,മയിൽ നൃത്തം തുടങ്ങി നിരവധി കലാ രൂപങ്ങളും അണി നിരന്ന ഘോഷയാത്രയിൽ വാദ്യമേളങ്ങളും,ഓഫ് റോഡ് വാഹനങ്ങളും,ബുള്ളറ്റ് ക്ലബ്ബിൻ്റെ ബുള്ളറ്റ് റാലിയും അകമ്പടി നൽകി.

ടൗൺ ഹാൾ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര കട്ടപ്പന ടൗൺ ചുറ്റി നഗരസഭാ ഓപ്പൺ സ്റ്റേഡിയത്തിൽ സമാപിച്ചു.സമാപന സമ്മേളനം ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ. സാജൻ ജോർജ് അധ്യക്ഷത വഹിച്ചു.