അടിമാലി- നത്തുകല്ല്, ചേലച്ചുവട്- വണ്ണപ്പുറം റോഡുകളുടെ നവീകരണത്തിന് ടെൻഡര്‍

അടിമാലി- നത്തുകല്ല്, ചേലച്ചുവട്- വണ്ണപ്പുറം റോഡുകളുടെ നവീകരണത്തിന് ടെൻഡര്‍

അടിമാലി- നത്തുകല്ല്, ചേലച്ചുവട്- വണ്ണപ്പുറം റോഡുകള്‍ ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ടെൻഡർ നടപടികള്‍ ആരംഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

താത്പര്യമുള്ളവർക്ക് അടുത്ത മാസം എട്ട് വരെ ടെൻഡറില്‍ പങ്കെടുക്കാം. 10ന് തിരുവനന്തപുരത്തുള്ള കെ.ആർ.എഫ്.ബി പ്രോജക്‌ട് ഓഫീസില്‍ ടെക്നിക്കല്‍ ബിഡ് പരിശോധിക്കും. ടെക്നിക്കല്‍ സാങ്ഷൻ കമ്മിറ്റിയാണ് ഇതു പരിശോധിക്കുക.

തുടർന്ന് ഫിനാൻസ് ബിഡ് ഓപ്പണ്‍ ചെയ്യും. പരിശോധനയില്‍ യോഗ്യരായവരില്‍ നിന്ന് സർക്കാരിന്റെ ടെൻഡർ അപ്രൂവല്‍ കമ്മിറ്റി തിരഞ്ഞെടുക്കുന്ന കരാറുകാരന് സെലക്ഷൻ നോട്ടീസ് നല്‍കും. കരാറുകാരന് നോട്ടീസ് ലഭിച്ചു കഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ കരാർ ഒപ്പിട്ടു നിർമാണം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഇരു റോഡുകളും ഉന്നത നിലവാരത്തില്‍ പുനർ നിർമിക്കുന്നതിനായി 107.07 കോടി രൂപയാണ് കിഫ്ബി മുഖേന അനുവദിച്ചത്. ചേലച്ചുവട്- വണ്ണപ്പുറം റോഡിന് 52.01 കോടിയും നത്തുകല്ല് അടിമാലി റോഡിന് 55.06 കോടി രൂപയുടെയും ധനാനുമതിയാണ് നല്‍കിയിട്ടുള്ളത്. കിഫ്ബിയുടെ കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) മുഖേനയാണ് നിർമ്മാണം നടത്തുന്നത്.