"നാടറിയും നന്മയുടെ നല്ലോണം" :

ഓണക്കിറ്റ് വിതരണം നടത്തി സ്കൂൾ വിദ്യാർത്ഥികൾ

"നാടറിയും നന്മയുടെ നല്ലോണം" :

തൊടുപുഴ : കരിമണ്ണൂർ സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ മലയാള മനോരമ നല്ലപാഠം ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. തിരഞ്ഞെടുത്ത വീടുകളിൽ നേരിട്ട് എത്തിയാണ് കുട്ടികൾ ഓണക്കിറ്റ് നൽകിയത്.

Slide 1
Slide 2
Slide 3
Slide 4

ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും പ്രതീകമായ ഓണ നാളുകളിൽ പങ്കുവയ്പ്പിന്റെ മാതൃക ഉൾക്കൊണ്ടുകൊണ്ട് അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് നാടിൻ്റെ നന്മയ്ക്കായി വീടുകൾ സന്ദർശിക്കുകയും ഓണക്കിറ്റുകൾ എത്തിക്കുകയും ഓണാശംസകൾ നേരുകയും ചെയ്തു.