ഇടുക്കിയുടെ നാടക പ്രതിഭ കെ. സി ജോർജിന്റെ ഒന്നാം ചരമവാർഷിക ദിനാചരണം ഇന്ന്

ഇടുക്കിയുടെ നാടക പ്രതിഭ കെ. സി ജോർജിന്റെ  ഒന്നാം ചരമവാർഷിക  ദിനാചരണം ഇന്ന്

കട്ടപ്പന : നാടക പ്രതിഭ കെ സി ജോർജിന്റെ ഒന്നാം ചരമവാർഷിക ദിനാചരണം ഇന്ന് വൈകിട്ട് നാല് മണിക്ക് കട്ടപ്പന സി.എസ്.ഐ. ഗാർഡനിൽ.

Slide 1
Slide 2
Slide 3
Slide 4

കെ സി ജോർജിന്റെ അനുസ്മരണ സമ്മേളനം പ്രശസ്ത നാടക-സിനിമാ നടൻ പ്രമോദ് വെളിയനാട് ഉദ്ഘാടനം ചെയ്യും.കട്ടപ്പന നഗരസഭാ ചെയർപേഴ്‌സൺ ബീനാ ടോമി അധ്യക്ഷത വഹിക്കും.

Slide 1
Slide 2
Slide 3
Slide 4

നാടകകൃത്ത് രാജീവൻ മമ്മിളി അനുസ്മരണ പ്രഭാഷണം നടത്തും. ഹേമന്ദ് കുമാർ, ജീവൻ സാജ് തുടങ്ങി നാടക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

വേദിയിൽ വച്ച് പ്രഥമ കെ സി ജോർജ് നാടക പ്രതിഭാ പുരസ്കാരം നാടകകൃത്ത് എം.ജെ. ആന്റണിക്ക് സമർപ്പിക്കും. ₹10,001യും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

അനുസ്മരണ സമ്മേളനത്തിന് ശേഷം കായംകുളം പീപ്പിൾസ് തിയറ്റേഴ്‌സിൻ്റെ അങ്ങാടിക്കുരുവികൾ എന്ന നാടകവും അരങ്ങേറും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4