മരത്തില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ നെടുങ്കണ്ടം ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

സംഭവം ഉടുമ്പൻചോല കല്ലുപാലത്ത്

മരത്തില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ നെടുങ്കണ്ടം ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

ഇടുക്കി: കൈ തോള്‍ ഇറങ്ങിയതിനെത്തുടര്‍ന്ന് മരത്തില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ നെടുങ്കണ്ടം ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.

Slide 1
Slide 2
Slide 3
Slide 4

ഇന്നലെ ഉച്ചയോടെയാണ് സംഭവം. മരത്തില്‍ കയറി കൊപ്പ് ഇറക്കുകയായിരുന്ന മധ്യപ്രദേശ് സ്വദേശി ഗണേഷ് (42) ആണ് മരത്തില്‍ കുടുങ്ങിയത്.

Slide 1
Slide 2
Slide 3
Slide 4

പ്രദേശവാസികള്‍ നെടുങ്കണ്ടം ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചതിനെ തുടർന്ന് കയറും വലയും ഏണിയും ഉപയോഗിച്ച്‌ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം സാഹസികമായാണ് ഫയർഫോഴ്സ് ഗണേഷിനെ താഴെയിറക്കിയത്. 

Slide 1
Slide 2
Slide 3
Slide 4