ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ തൊഴിൽ അന്വേഷകർക്കായി ഓറിയന്റേഷൻ

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായാണ് ഓറിയൻറേഷൻ

ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ തൊഴിൽ അന്വേഷകർക്കായി ഓറിയന്റേഷൻ

ഇരട്ടയാർ: തൊഴിൽ അന്വേഷകരുടെ വിവരശേഖരണത്തിനും, യുവജനങ്ങളുടെ പരിശീലനം, തൊഴിൽദാതാക്കൾ-തൊഴിൽ അന്വേഷകർ തമ്മിലുള്ള ബന്ധം ഉറപ്പാക്കുന്നതിനുമായി വിജ്ഞാന കേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി, ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ രജിസ്ട്രേഷനും ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിക്കുന്നു.

പരിപാടി സെപ്റ്റംബർ 24 ബുധനാഴ്ച രാവിലെ 10 മണിക്ക് ഇരട്ടയാർ വനിതാ സാംസ്കാരിക നിലയത്തിൽ വെച്ച് നടക്കും.ജില്ലാ റിസോഴ്സ് പേഴ്സൺ ശ്രീ. കെ.സി. സജീവൻ ക്ലാസുകൾ നയിക്കും