ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ഇടുക്കി ജില്ലാ പോലീസ് സുസജ്ജം; ബൂത്തുകളിൽ ശക്തമായ സുരക്ഷ
ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.
സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ജില്ലയിലുടനീളം സുരക്ഷാ ചുമതലയ്ക്കായി 2483 ഓളം ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ സജീവമാണ്.
പോലീസ് സേനയെ കൂടാതെ എക്സൈസ്, മോട്ടോർ വെഹിക്കിൾ, ഫോറസ്റ്റ് എന്നീ ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള 92 ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
ജില്ലയിലെ ജനങ്ങൾക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും സുരക്ഷയും ജില്ലാ പോലീസ് ഒരുക്കിയിട്ടുണ്ട്.





