ചെമ്പൻകുളം ഗോപി വൈദ്യരുടെ വിയോഗം എസ്.എൻ.ഡി.പി യോഗത്തിന് തീരാ നഷ്ടം
ആറര പതിറ്റാണ്ടുകാലം വിവിധ മേഖലകളില്‍ പ്രവർത്തിച്ച ചെമ്പൻകുളം ഗോപി വൈദ്യരുടെ നിര്യാണം വരുത്തിവെച്ച ശൂന്യത ശ്രീനാരായണീയ പ്രസ്ഥാനങ്ങള്‍ക്ക് തീരാ നഷ്ടമാണെന്ന് എസ്.എൻ.ഡി.പി യോഗം നേതാക്കള്‍ അനുസ്മരിച്ചു.
എസ്‌എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ ഓഫീസില്‍ ചേർന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.
പീരുമേട് യൂണിയൻ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് പി.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു.
മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി.ശ്രീകുമാർ, പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു, പി.വി. സന്തോഷ്, പി.എസ്. ചന്ദ്രൻ, കെ. ഗോപി, സദൻ രാജൻ, അമ്പിളി സുകുമാരൻ, സിന്ധു വിനോദ്, രാജേഷ് ലാല്‍, പ്രമോദ് ധനപാലൻ, സുനീഷ് വലിയ പുരയ്ക്കല്‍ എന്നിവർ സംസാരിച്ചു.





