കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ്, സിവില്‍ ഡിഫൻസ് ഹോം ഗാർഡ്സ് എന്നിവരുടെ നേതൃത്വത്തില്‍ മോക്ക് ഡ്രില്ലും രക്തദാന ക്യാമ്പും നടത്തി

കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ്, സിവില്‍ ഡിഫൻസ് ഹോം ഗാർഡ്സ് എന്നിവരുടെ നേതൃത്വത്തില്‍ മോക്ക് ഡ്രില്ലും രക്തദാന ക്യാമ്പും നടത്തി

ന്യൂമാൻ കോളേജ് എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച്‌ കുട്ടികള്‍ക്കും അദ്ധ്യാപകർക്കുമായിട്ടായിരുന്നു പരിപാടി. തൊടുപുഴ, മൂലമറ്റം, കല്ലൂർക്കാട് അഗ്നിരക്ഷാ നിലയങ്ങളിലെ ജീവനക്കാർ, സിവില്‍ ഡിഫൻസ് ആപ്തമിത്ര അംഗങ്ങള്‍, ഹോം ഗാർഡസ് എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4

തൊടുപുഴ സ്മിത ആശുപത്രിയിലെ ഡോ.അഞ്ജു ജോയിയുടെ നേതൃത്വത്തിലാണ് രക്തദാന ക്യാമ്പ് നടത്തിയത്. മൂലമറ്റം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ടി.കെ.അബ്ദുള്‍ അസീസ്, തൊടുപുഴ അഗ്നിരക്ഷാനിലയം അസി. സ്റ്റേഷൻ ഓഫീസർ ബിജു പി. തോമസ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കോളേജ് പ്രിൻസിപ്പല്‍ ഡോ.ജെന്നി കെ. അലക്സ്, ബർസാർ ബെൻസണ്‍ എ. ആന്റണി, എൻ.എസ്.എസ് കോ- ഓർഡിനേറ്റർ ബോണി ബോസ് എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച്‌ സംസാരിച്ചു.

തൊടുപുഴ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ വിനോദ് കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സച്ചിൻ സാജൻ എന്നിവർ പ്രഥമ ശുശ്രൂഷ, അഗ്നിശമനം എന്നിവയെക്കുറിച്ച്‌ ക്ലാസുകള്‍ നയിച്ചു. വലിയ പ്രകൃതി ദുരന്തങ്ങളിലും ബഹുനില മന്ദിരങ്ങളിലും അകപ്പെട്ട ആളുകളെ രക്ഷപ്പെടുത്തുന്ന ആധുനിക രക്ഷാപ്രവർത്തന മാർഗങ്ങളായ ടൈറോലിൻ ട്രാവേർസ്, റാപ്പലിംഗ് എന്നിവയില്‍ കോളേജ് വിദ്യാർത്ഥികളെയും ഉള്‍പ്പെടുത്തിയാണ് ജീവനക്കാർ പ്രദർശനം നടത്തിയത്.