ഹൈറേഞ്ച് മേഖലയിൽ കരുത്തറിയിച്ച് യു.ഡി.എഫ്

ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിൽ നേട്ടം

ഹൈറേഞ്ച് മേഖലയിൽ കരുത്തറിയിച്ച് യു.ഡി.എഫ്

കട്ടപ്പന : തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ഹൈറേഞ്ച് മേഖലയിൽ കരുത്തറിയിച്ച് യുഡിഎഫ്.

Slide 1
Slide 2
Slide 3
Slide 4

2020 ൽ കൈവിട്ട പല പഞ്ചായത്തുകളും,ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളും യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു.

കട്ടപ്പന നഗര സഭയിൽ വാശിയേറിയ ത്രികോണ മത്സരം നടന്നെങ്കിലും 20 സീറ്റുമായി യുഡിഎഫ് ഭരണം നിലനിർത്തി.LDF കഴിഞ്ഞ തവണ നേടിയ 9 സീറ്റിൽ നിന്നും സീറ്റ് നില 13 ആയി ഉയർത്തി.ബിജെപി ക്ക് കട്ടപ്പന നഗര സഭയിൽ 2 സീറ്റാണ് ഉള്ളത്.

തൊടുപുഴ മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് 19,ബിജെപി 09, എൽഡിഎഫ് 03,മറ്റുള്ളവർ 07 എന്നിങ്ങനെയാണ് കക്ഷി നില.

കഴിഞ്ഞ തവണ LDF ഭരിച്ചിരുന്ന അയ്യപ്പൻ കോവിൽ,ഇരട്ടയാർ,ബിജെപി പ്രസിഡൻ്റ് സ്ഥാനം വഹിച്ചിരുന്ന കാഞ്ചിയാർ,എന്നിവിടങ്ങളിൽ യുഡിഎഫ് ഇത്തവണ വിജയിച്ചു.

അഴുത ബ്ലോക്ക് പഞ്ചായത്തിലെ പീരുമേട് പഞ്ചായത്ത് യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചപ്പോൾ പെരുവന്താനം,ഏലപ്പാറ പഞ്ചായത്തുകളിൽ ഭരണം നിലനിർത്താനും യുഡിഎഫ് ന് സാധിച്ചു.

വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് ഭരണം LDF നിലനിർത്തിയപ്പോൾ കുമിളി,ചക്കുപ്പള്ളം,പീരുമേട് പഞ്ചായത്തുകളിലും ഇത്തവണ ഭരണം യുഡിഎഫ് നാണ്.

27 വർഷത്തിന് ശേഷം രാജാക്കാട് ഭരണവും യുഡിഎഫ് തിരികെ പിടിച്ചു 

ബൈസൺ വാലിയിൽ ഇടതു പക്ഷത്തിന് ഭരണ തുടർച്ച ലഭിച്ചു.ചിന്നക്കനാൽ,ദേവികുളം,ഇടമലക്കുടി പഞ്ചായത്തുകളിലും എൽഡിഎഫ് ഭരണത്തിലേറി.

അഴുത ബ്ലോക്ക്,ജില്ലാ പഞ്ചായത്ത് വണ്ടിപ്പെരിയാർ,വാഗമൺ ഡിവിഷനുകളും ഇത്തവണ യുഡിഎഫ് ന് ഒപ്പം നിന്നു.

ജില്ലയിലെ 7 ബ്ലോക്ക് പഞ്ചായത്തുകളും ഇത്തവണ യുഡിഎഫ് ഭരണമാണ്.ജില്ലാ പഞ്ചായത്തും,2 മുനിസിപ്പാലിറ്റികളും യുഡിഎഫ് ന് നേതൃത്വം ഇത്തവണ ഭരിക്കും