പുറ്റടി ഹോളി ക്രോസ് കോളേജിൽ എൻഎസ്എസ് ഓറിയന്റേഷൻ ക്ലാസുകൾ സംഘടിപ്പിച്ചു

പുറ്റടി ഹോളി ക്രോസ് കോളേജിൽ എൻഎസ്എസ് ഓറിയന്റേഷൻ ക്ലാസുകൾ സംഘടിപ്പിച്ചു

പുറ്റടി : ഹോളി ക്രോസ് കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓറിയന്റേഷൻ ക്ലാസുകൾ സംഘടിപ്പിച്ചു. ഇല നേച്ചർ ക്ലബ് സ്ഥാപകനും പ്രശസ്ത കാർട്ടൂണിസ്റ്റുമായ സജിദാസ് മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

ഹോളി ക്രോസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഷാജി ആർ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻഎസ്എസ് കോർഡിനേറ്റർ സോന പി.ജെ സ്വാഗതം ആശംസിച്ചു.

പരിപാടിയുടെ ഭാഗമായി ജലസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ‘തോയം’ എന്ന ഹ്രസ്വചിത്രവും, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ‘പൾസ് ഓഫ് ലൈഫ്’ എന്ന ഹ്രസ്വചിത്രവും പ്രദർശിപ്പിച്ചു. തുടർന്ന് ജലസംരക്ഷണം,പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ  ചർച്ചകളും നടന്നു.

ഓറിയന്റേഷൻ ക്ലാസുകളുടെ ഭാഗമായി വിമുക്തിയുടെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. കോളേജ് വിമുക്തി നോഡൽ ഓഫീസർ ബിബിൻ കെ. രാജു ക്ലാസുകൾ നയിച്ചു.

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരിസ്ഥിതി പഠന ക്ലാസുകൾ, ഇല നേച്ചർ ക്ലബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘ബേർഡ്സ് ക്യാമ്പസ്’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തന ഉദ്ഘാടനം എന്നിവയും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

ഹോളി ക്രോസ് കോളേജ് വൈസ് പ്രിൻസിപ്പാൾ മെൽവിൻ എൻ.വി, ഇല നേച്ചർ ക്ലബ് സംസ്ഥാന ഭാരവാഹികളായ അജിത് കെ.സി, കെ. ഗിരീശൻ നായർ, ബിനു സി. ചാണ്ടി, ജോസ് പുരയിടം എന്നിവർ പരിപാടിയിൽ സംസാരിച്ചു.

എൻഎസ്എസ് കോർഡിനേറ്റർ കിരൺ സി.കെ പരിപാടികൾക്ക് നേതൃത്വം നൽകി.

പരിപാടികളുടെ ഭാഗമായി റൈൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത എൻഎസ്എസ് വോളണ്ടിയർമാർക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.