തണുത്ത് വിറച്ച് മൂന്നാർ. താപനില പൂജ്യത്തിലേക്ക്
തെക്കിന്റെ കശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിൽ കടുത്ത തണുപ്പ് . ഇന്ന് മൂന്നാറില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് മേഖലയിൽ രേഖപ്പെടുത്തിയത്.
തണുപ്പിന്റെ തീവ്രത വര്‍ധിച്ചതോടെ വിനോദസഞ്ചാരികളുടെ ഒഴുക്കും മൂന്നാറിലേക്ക് കൂടിയിട്ടുണ്ട്.
മലയോര മേഖലകളില്‍ വരും ദിവസങ്ങളിലും താപനില മൈനസിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ പല ജില്ലകളിലും അതിശൈത്യാവസ്ഥയാണ് നിലവിലുള്ളത്.
മുമ്പത്തെ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തണുപ്പ് കൂടുതലാണെന്നും പ്രത്യേകിച്ച് മലയോര പ്രദേശങ്ങളിലാണ് തണുപ്പിന്റെ ശക്തി കൂടുതലായി അനുഭവപ്പെടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
കാലാവസ്ഥ അനുകൂലമായി തുടരുകയാണെങ്കില്‍ ഫെബ്രുവരി അവസാനം വരെ വിനോദസഞ്ചാരികളുടെ തിരക്ക് തുടരുമെന്നാണ് വിലയിരുത്തല്‍.





