കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി റീൽസ് മത്സരം
ഇടുക്കി: കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും HCN-ഉം സംയുക്താഭിമുഖ്യത്തിൽ റീൽസ് മത്സരം സംഘടിപ്പിക്കുന്നു.
മത്സരത്തിന്റെ ഭാഗമായി ഒരു ലക്ഷം രൂപയുടെ സമ്മാനമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. വിവിധ മേഖലകളിലെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്ന ഈ മത്സരത്തിൻ്റെ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 8281879821





