തൊടുപുഴ നഗരസഭ : സാബിറ ജലീൽ ചെയർപേഴ്സൺ, കെ. ദീപക് വൈസ് ചെയർമാൻ

തൊടുപുഴ നഗരസഭ : സാബിറ ജലീൽ ചെയർപേഴ്സൺ, കെ. ദീപക് വൈസ് ചെയർമാൻ

തൊടുപുഴ : നഗരസഭ ചെയർപേഴ്സണായി മുസ്ലിം ലീഗിലെ സാബിറ ജലീൽ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർമാനായി കെ. ദീപക്കും തെരഞ്ഞെടുക്കപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

യുഡിഎഫ് സ്ഥാനാർഥിയായ സാബിറ ജലീലിന് 22 വോട്ടുകൾ ലഭിച്ചു. ബിജെപിയിലെ ശ്രീജ രാജേഷിന് 9 വോട്ടും എൽഡിഎഫിലെ കവിത അജിക്ക് 6 വോട്ടും ലഭിച്ചു.

സ്വതന്ത്രനായി വിജയിച്ച ആർ. ഹരി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. രണ്ട് സ്വതന്ത്ര അംഗങ്ങൾ യുഡിഎഫിനെ പിന്തുണച്ചു.

തെരഞ്ഞെടുപ്പിന് ഇടുക്കി സബ് കലക്ടർ അനൂപ് ഖാർഗ് വരണാധികാരിയായിരുന്നു.

ആസൂത്രിത നഗര വികസനം ലക്ഷ്യം: സാബിറ ജലീല്‍

നഗരസഭയിലെ 38 വാർഡുകള്‍ക്കും തുല്യ പരിഗണന നല്‍കി തുടർ വികസന പരിപാടികള്‍ നടപ്പാക്കുമെന്ന് ചെയർപേഴ്സണ്‍ സാബിറ ജലീല്‍. ചുമതലയേറ്റെടുത്ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

കക്ഷി - രാഷ്ട്രീയ, ജാതി - മത ഭേദമന്യേ വികസന മുന്നേറ്റമാണ് ലക്ഷ്യം. യു.ഡി.എഫ് ഭരണ സമിതിയുടെ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയുണ്ടാകും. ഇതിനായി കൗണ്‍സിലർമാരുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായങ്ങള്‍ പരിഗണിക്കും. തൊടുപുഴയുടെ സമഗ്ര വികസനത്തിനായി പരമാവധി പ്രവർത്തിക്കുമെന്നും ചെയർപേഴ്സണ്‍ പറഞ്ഞു