ക്രിസ്മസിന് റിക്കാര്‍ഡ് മദ്യ വില്‍പ്പന : ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ മദ്യം വിറ്റു

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനം കൂടി

ക്രിസ്മസിന്  റിക്കാര്‍ഡ് മദ്യ വില്‍പ്പന : ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ മദ്യം വിറ്റു

ബെവ്കോയില്‍ റെക്കോർഡ് മദ്യവില്‍പ്പന. ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ വില്‍പ്പന നടന്നെന്ന് കണക്ക്.

ക്രിസ്മസ് വാര വില്‍പ്പനയായി കണക്കാക്കുന്നത് ഡിസംബർ 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ്. അതില്‍ വലിയ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വർഷത്തേക്കാള്‍ 19 ശതമാനം വർധനവാണ് ഉണ്ടായത്.

Slide 1
Slide 2
Slide 3
Slide 4

ഡിസംബർ 24 ന് വൈകുന്നേരമാണ് വലിയ വർധനവ് ഉണ്ടായത്. 114.45 കോടി രൂപയുടെ മദ്യം വിറ്റു. 2024 ല്‍ ഇത് 98.98 ശതമാനം ആയിരുന്നു.

Slide 1
Slide 2
Slide 3
Slide 4